തിരുവനന്തപുരം: പുതുവർഷം, പുതിയ തുടക്കങ്ങൾ, പുതിയ നിക്ഷേപങ്ങൾ! ഇന്ത്യൻ സാമ്പത്തിക രംഗം പുത്തൻ ഉണർവ്വോടെ മുന്നേറുമ്പോൾ, നിങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയ്ക്ക് കരുത്ത് പകരാൻ മികച്ച അവസരമാണിത്. പ്രമുഖ ബ്രോക്കിങ് സ്ഥാപനങ്ങൾ നിർദ്ദേശിച്ച 12 ഓഹരികളുടെ ഒരു ലിസ്റ്റ് നിങ്ങൾക്കായി ഇതാ മണി മന്ത്ര സംഗ്രഹിച്ചു നൽകുന്നു. ഈ ലിസ്റ്റിൽ ലാർജ്ക്യാപ്, മിഡ്ക്യാപ്, സ്മാൾക്യാപ് സെഗ്മെന്റുകളിൽ നിന്നുള്ള ഓഹരികൾ ഉൾപ്പെടുന്നു.
- ഭാരതി എയർടെൽ (LTP: 1,593 രൂപ, ലക്ഷ്യവില: 1,880 രൂപ): കുറഞ്ഞ ചിലവിൽ കൂടുതൽ വിപണി വിഹിതം നേടാനുള്ള സാധ്യത, ശക്തമായ ഡിജിറ്റൽ പോർട്‌ഫോളിയോ എന്നിവയാണ് ഈ ഓഹരിയെ ആകർഷകമാക്കുന്നത്.
- ഫോർട്ടിസ് ഹെൽത്ത് കെയർ (LTP: 720 രൂപ, ലക്ഷ്യവില: 860 രൂപ): മികച്ച വരുമാന വളർച്ച, ശക്തമായ ബാലൻസ് ഷീറ്റ് എന്നിവയാണ് ഈ ഓഹരിയുടെ പ്രധാന ആകർഷണങ്ങൾ.
- സിറ്റി യൂണിയൻ ബാങ്ക് (LTP: 172 രൂപ, ലക്ഷ്യവില: 215 രൂപ): ബാങ്കിംഗ് മേഖലയിലെ വളർച്ചയ്ക്ക് അനുസരിച്ച് ഈ ഓഹരിക്ക് വളരാനുള്ള സാധ്യതയുണ്ട്.
- ഹിന്ദുസ്ഥാൻ യൂണിലിവർ (LTP: 2,327 രൂപ, ലക്ഷ്യവില: 3,200 രൂപ): പോർട്‌ഫോളിയോ വികസനം, ഗ്രാമീണ മേഖലയിലെ വളർച്ചാ സാധ്യതകൾ എന്നിവ ഈ ഓഹരിയെ ഒരു മികച്ച നിക്ഷേപമാക്കുന്നു.
- മഹാനഗർ ഗ്യാസ് (LTP: 1,282 രൂപ, ലക്ഷ്യവില: 1,600 രൂപ): എൽ.എൻ.ജി വില കുറയുന്നത് കമ്പനിയുടെ മാർജിൻ വർധനയ്ക്ക് സഹായകമാകും.
- ശോഭ (LTP: 1,573 രൂപ, ലക്ഷ്യവില: 2,639 രൂപ): പുതിയ പ്രോജക്ടുകൾ, വേഗത്തിലുള്ള ലോഞ്ചുകൾ എന്നിവ ഈ ഓഹരിയുടെ ഭാവിക്ക് പ്രതീക്ഷ നൽകുന്നു.
- ഇൻഫോസിസ് (LTP: 1,885 രൂപ, ലക്ഷ്യവില: 2,250 രൂപ): ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന് മികച്ച ബിസിനസ് ശേഷിയുണ്ട്.
- ജിൻഡാൽ സ്റ്റീൽ & പവർ (LTP: 930 രൂപ, ലക്ഷ്യവില: 1,150 രൂപ): ശേഷി വികസനം, മാർജിൻ സംബ്ധമായ പ്രൊജക്ടുകൾ എന്നിവ ഈ ഓഹരിയെ ആകർഷകമാക്കുന്നു.
- ഏജീസ് ലോജിസ്റ്റിക്സ് (LTP: 822 രൂപ, ലക്ഷ്യവില: 950 രൂപ): സോഴ്സിങ് മുതൽ റീടെയിൽ ഡിസ്ട്രിബ്യൂഷൻ വരെയുള്ള മുഴുവൻ ലോജിസ്റ്റിക്സ് വാല്യു ചെയിനിലും മേധാവിത്തം നേടുന്ന കമ്പനിയെന്ന് വിലയിരുത്തൽ.
- ബജാജ് ഫിനാൻസ് (LTP: 6,835 രൂപ, ലക്ഷ്യവില: 8,200 രൂപ): കഴിഞ്ഞ വർഷം കമ്പനിയുടെ വരുമാനത്തിൽ താഴ്ച്ചയുണ്ടായിരുന്നെങ്കിലും ഇി 20-25% വരുമാന വളർച്ചയ്ക്ക സാധ്യത.
- സ്റ്റാർ ഹെൽത്ത് (LTP: 474 രൂപ, ലക്ഷ്യവില: 700 രൂപ): മെഡിക്കൽ മേഖലയിലെ പണപ്പെരുപ്പം കമ്പനിക്ക് അനുകൂലം.
- സിയറ്റ് (LTP: 3,235 രൂപ, ലക്ഷ്യവില: 4,000 രൂപ): ടയർ & ട്രാക്സ് ബിസിനസിൽ പുതിയ കരാറുകൾ നേട്ടം നൽകും.
നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കാൻ:
- സ്വന്തം ഗവേഷണം: ഈ ലിസ്റ്റ് ഒരു നിക്ഷേപ നിർദ്ദേശമല്ല, ഒരു വിവരമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് സ്വന്തമായി ഗവേഷണം നടത്തുക.
- വിദഗ്ധ നിർദ്ദേശം: ഒരു ധനകാര്യ ഉപദേഷ്ടാവിന്റെ സഹായം തേടുക.
- ദീർഘകാല നിക്ഷേപം: ഓഹരി വിപണി അസ്ഥിരമായതാണ്. ദീർഘകാല നിക്ഷേപം മികച്ച റിട്ടേൺ നൽകും എന്ന് ഓർമിക്കുക.
- വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ: ഒരൊറ്റ ഓഹരിയിൽ മാത്രം മുഴുവൻ പണം നിക്ഷേപിക്കരുത്. വിവിധ സെക്ടറുകളിലെ ഓഹരികൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ നിർമ്മിക്കുക.
Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദ്ദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക.